വെള്ളരിക്കുണ്ട്: ഇന്ന് രാവിലെ 4 മണിക്ക് മകളെ ബസ് കേറ്റിവിടാൻ വെള്ളരിക്കുണ്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ബളാലിലെ പൈങ്ങോട്ട് ഷിജു, മകൾ സാന്ദ്ര എന്നിവർക്ക് നേരെയാണ് കാട്ടുപന്നി അക്രമം ഉണ്ടായത്. കല്ലൻചിറ മഖാമിൻ്റെ സമീപത്ത് വച്ചാണ് ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഇരുവർക്കും ഗുരുതര പരിക്കേറ്റു. ഇവർ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഷിജുവിൻ്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട് സാന്ദ്രയുടെ തലയിൽ 3 സ്റ്റിച്ച് ഉണ്ട്. റോഡിൽ വീണതിനാൽ ഇരുവർക്കും ദേഹത്ത് മുറിവുകളുമുണ്ട്. മലയോരത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയായി മാറുകയാണ്. കാട്ടുപന്നിയുടെ അക്രമത്തിൽ ഇതിനോടകം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.