കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയുന്ന മലയോര പ്രദേശമാണ് മാലോത്ത്/മാലോം എന്നറിയപ്പെടുന്ന മലനാട് മേഖല. മാലോത്ത് ഗ്രാമം ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളിളെ മലനിരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു റവന്യൂ വില്ലേജ് കൂടിയാണ്. മാലോം എന്ന ചെറുപട്ടണമാണ് പ്രധാന വാണിജ്യ കേന്ദ്രം. കൊന്നക്കാടും ഈ മേഖലയിലെ ഒരു പ്രധാന അങ്ങാടിയാണ്. സ്റ്റേറ്റ് ഹൈവേ 59 ( ഹിൽ ഹൈവേ ) യും, വെള്ളരിക്കുണ്ട് - കൊന്നക്കാട് PWD റോഡുമാണ് മാലോത്തൂടെ കടന്ന് പോകുന്ന രണ്ട് പ്രധാന റോഡുകൾ. ജില്ലയിലെ തന്നെ ഒരു പ്രധാന കുടിയേറ്റ മേഖലയാണ് മാലോം.
0 അഭിപ്രായങ്ങള്‍