കൊന്നക്കാട്: റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിന്റെഡിന്റെ 24 ആമത്തെതും കാസറഗോഡ് ജില്ലയിലെ മൂന്നാമത്തെ എ ടി എം മലയോര മേഖലയിലെ കൊന്നകാട് ടൗണിൽ, റോയൽ ട്രാവണൻകുറിന്റെ എ ടി എം - മലഞ്ചരക്ക് ഡിപ്പാർട്മെന്റ് ജനറൽ മാനേജർ പ്രസാദ് ഒ നായരുടെ അധ്യക്ഷതയിൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ രാഹുൽ ചക്രപാണി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ രഘുനാഥ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊന്നകാട് യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ബേബി എ ടി, മാലോം യൂണിറ്റ് പ്രസിഡന്റ്‌ ടോമിച്ചൻ കാഞ്ഞിരമറ്റം, കെപിസിസി മൈനൊരിറ്റി വിഭാഗം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ ഡാർവിൻ കടവിൽ, തുടങ്ങിയവർ മുഖ്യാഥിധികളായി. എ ടി എം മാനേജർ ജയകുമാർ, സീനിയർ ബ്രാഞ്ച് മാനേജർ നോബൽ ആന്റണി ബ്രാഞ്ച് മാനേജർമാരായ മനോജ്‌ കുമാർ, കിരൺ മാത്യു, ബി ഡി എം മലഞ്ചരക്ക് യൂണിറ്റ് ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് മംഗ്ലൂർ സോണൽ മാനേജർ ദിപുമോൻ ജോസ് സ്വാഗതവും ഏരിയ മാനേജർ ജെയ്‌സ് മാത്യു നന്ദിയും പറഞ്ഞു.