മാലോം: ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്ന് പതിനഞ്ചു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു ചിക്കൽസയിൽ ആയിരുന്ന ബാലൻ മരണപെട്ടു. മാലോം  പറമ്പ  ആലത്തടിയിലെ സുശീലയുടെ മകന്‍ വൈശാഖിനാണ് മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. ഗ്യാസ് അടുപ്പ് ഓണ്‍ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് കത്തിക്കാന്‍ ശ്രമിക്കുമ്ബോള്‍ വിളക്കില്‍ നിന്നും മണ്ണെണ്ണ, ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു.
ഗ്യാസ് അടുപ്പില്‍ നിന്നും തീ പടര്‍ന്നു വൈശാഖ് ധരിച്ചവസ്ത്രത്തില്‍ പിടിച്ചു. ഗുരുതമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം മെഡികെല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.