മാലോം: കൊന്നക്കട് മൈക്കയത്തു പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായ പരിക്ക്. മാലോം സെന്റ് സാവിയോ സ്കൂൾ വിദ്യാർത്ഥികളായ അമൽ (8)അമയ് (6) കുട്ടികൾക്കാണ് പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. മാനസിക വിഭ്രാന്തി ഉള്ള പിതാവ് സജിത്ത് മദ്യ ലഹരിയിൽ കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കുട്ടികളുടെ ചെവിക്കും കഴുത്തിനുമാണ് പരിക്ക്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.