നർക്കിലക്കാട് : വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ നിർമാണത്തിനായി ഉപയോഗിക്കുന്ന വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വാഹനം മറിഞ്ഞത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ചൂടുകാലമായതിനാൽ കുടുംബാംഗങ്ങൾ വീടിന്റെ ഹാളിലായിരുന്നു ഉറങ്ങിയിരുന്നത്. ട്രാക്ടറിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വാഹനത്തിലുണ്ടായിരുന്ന ദേവേന്ദ്രയ്ക്കും മനാസറിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
0 അഭിപ്രായങ്ങള്‍