ബളാൽ: ബളാൽ കൊന്നനംകാട് മാക്കം വീട്ടിൽ ബാബുവിന്റെ തൊഴുത്തിൽ കെട്ടിയ പശുവും മൂരി കിടാവും ചത്തു. ഇന്നലെ വൈകിട്ട് 3 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. ഇടിമിന്നലിന് ശേഷം വീട്ടുകാർ തൊഴുത്തിൽ പോയി നോക്കിയപ്പോഴാണ് കന്നുകാലികളെ ചത്ത നിലയിൽ കണ്ടത്തിയത്. പഞ്ചായത്ത് അധികൃതരെയും മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വീട്ടുകാർ വിവരം അറിയിച്ചു.
0 അഭിപ്രായങ്ങള്‍