കോളിച്ചാൽ: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ. പോലീസ് പിടികൂടി. പ്രാഥമിക വിവരമനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഏറെനാളായി ഇവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു പലതവണ പോലീസിൻറെ വലയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു പ്രതികൾ കാസർകോട് ഭാഗത്ത് നിന്ന് ഉള്ളവരാണ് എന്നാണ് പ്രാഥമിക വിവരം. KL 14 AG 6083 നമ്പർ മാരുതി എസ്-പ്രസ്സോ കാറിലാണ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ചത്. രാജപുരം പോലീസ്, അമ്പലത്തറ പോലീസ്, തൂഫാൻ സ്പെഷ്യൽ ടീം, തഹൽസിദാർ എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കർണാടകയുമായി അതിർത്തി പങ്കിടുന്ന മലയോരത്ത് മയക്കുമരുന്ന് സംഘങ്ങൾ വിലസുകയാണ് അവരെ കുടുക്കുവ്വാൻ പോലീസുകാർ ജാഗ്രതയിലാണെങ്കിലും പലപ്പോഴും പോലീസിനെ വെട്ടിച്ച് മയക്കുമരുദ്ധസംഘങ്ങൾ കടന്നു കളയുയായിരുന്നു. ടൗണിലെ പാലത്തിന് സമീപം വാഹനം തടഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. അമ്പലത്തറ പോലീസിന്റെ നേതൃത്വത്തിലായിരുന്നു വാഹനവും മയക്കുമരുന്നും പിടികൂടിയത്. തുടർന്ന് രാജപുരം പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

0 അഭിപ്രായങ്ങള്‍