പാണത്തൂർ: പൂജ ബസ്സ് ബംഗളൂരു ആദ്യ സർവ്വീസ് - ഒടയംചാലിൽ നിന്നും പാണത്തൂർ - ബാഗമണ്ഡല - നാപ്പൊക്ക്- ബട്ടംഗേരി - മടിക്കേരി - മൂർനാഡ്- വീരാജ്പേട്ട- ഗോണിക്കുപ്പ- കുശാൽ നഗർ - മൈസ്സൂരു - ബംഗളൂരു - ഇലക്ട്രോണിക് സിറ്റി- മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാൽ യൂണിറ്റ് പ്രസിഡൻ്റുമായ ശ്രീ സിനോജ് ചാക്കോ ഫ്ലാഗ് ഓഫ് ചെയ്തു. മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. നാഗേഷ് അട്ടേങ്ങാനം സ്വാഗതം പറഞ്ഞു. മനീഷ് ജോസ്, എബ്രഹാം, ചന്ദ്രൻ കുഞ്ഞി, മനു, സണ്ണി ചെമ്പകത്തടം,പ്രശാന്ത് , ലിജോ ടി ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വലിയ ജനപങ്കാളിത്തത്തോടെ മലയോര മേഖലയിലെ ജനങ്ങളാകെ ഇരുകൈകളും നീട്ടി ഈ ബസ്സ് സർവ്വീസ്സ് ഏറ്റുവാങ്ങി. വലിയൊരു യാത്രാക്ലേശത്തിന് ഇതൊരു ആശ്വാസമായി. ചുള്ളിക്കര, മാലക്കല്ല്, ബളാന്തോട്, പാണത്തൂർ തുടങ്ങിയ മലയോര കേന്ദ്രങ്ങളിലും മലനാട് വികസന സമിതിയും, ബഹുജനങ്ങളും വലിയ സ്വീകരണമൊരുക്കി. പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ബിസിനസുകാർ, ടൂറിസ്റ്റുകൾ, തീർത്ഥാടകർ, തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി അന്തർസംസ്ഥാന യാത്ര നടത്തുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ഈ ബസ്സ് സർവ്വീസ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടു പോകാൻ എല്ലാവരും തയ്യാറാകണം