കള്ളാർ: കള്ളാർ - മാലോം പാതയിലെ മരുതോം തട്ട് ഫോറെസ്റ്റ് ഭാഗത്ത് മരം വീണ് റോഡ് ബ്ലോക്ക് ആയി. രാവിലെ ഇതുവഴി മാലോത്തേക്ക് കടന്ന് പോകേണ്ട സ്വകാര്യ ബസ്, പുല്ലൊടി നിന്നും രാജപുരത്തേക്കുള്ള ടാഗോർ സ്കൂളിന്റെ ബസ്, തുടങ്ങി നിരവധി സ്വകാര്യ വാഹനങ്ങൾ ഉൾപെടെ ഗതാഗതം തടസപെട്ടു. ഇലക്ട്രിക് ലൈനും പോസ്റ്റിനും നാശം സംഭവിച്ചു.

0 അഭിപ്രായങ്ങള്‍