മാലോം: ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് വിവിധ ലഹരി വിരുദ്ധ ദിനാചരണപരിപാടികൾ മാലോത്ത് നടന്നു

'ഓപ്പറേഷൻ തൂഫാൻ' (Operation Thoofan) പദ്ധതിയുടെ ഭാഗമായി, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മാലോത്ത് കസ്ബ ജി.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്‌ളാഷ് മോബും നടന്നു. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് വി.കെ. ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് പയസ് കുര്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂളിലെ വിവിധ യൂണിറ്റുകളായ (SPC, NSS, Scout & Guides, JRC) വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്തു.

വിമൽ ജ്യോതി മാതൃവേദി മാലോം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവും ​മാലോം വള്ളിക്കടവ് സെന്റ് ജോർജ്ജ് ഫൊറോന ചർച്ചിൽ, ലഹരി വിരുദ ദിനാചരണത്തിന്റെ ഭാഗമായി മാതൃവേദി അമ്മമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഈ ചടങ്ങിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഫൊറോന വികാരി വെരി. റവ. ഫാദർ ജോസ് തൈക്കുന്നുംപുറത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് വികാരി റവ. ഫാദർ അജോയിസ്, മദർ സുപ്പീരിയർ സിസ്റ്റർ സെലിൻ പാമ്പാടി, മാതൃവേദി പ്രസിഡന്റ് മിനി ആൻഡ്രൂസ്, സെക്രട്ടറി സി.ജി. ഒരപ്പുഴിക്കൽ, ട്രഷറർ ബിന്ദു പന്തപ്പള്ളി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.