മാലോം: സ്കൂളുകളിലെ അധ്യാപന യോഗ്യത പരീക്ഷയായ കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന സാമ്പത്തികസംവരണം നിഷേധിക്കുന്നത് ക്രൈസ്‌തവരോടുള്ള വെല്ലുവിളിയാണെന്ന് കെസിവൈഎം തലശേരി അതിരൂപത. മാലോം സെൻ്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യുവജന മധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ ദിനാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടന ചടങ്ങിലാണ് കെസിവൈഎം ഇ ക്കാര്യം ചൂണ്ടിക്കാണിച്ചത്. ദിനാചരണം മാലോം പെഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്‌തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് അഖിൽ ചാലിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ആമുഖ പ്രഭാഷണം നടത്തി. കെസി വൈഎം മാലോം ഫൊറോന ഡയറക്ടർ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ, അതിരൂപത ജനറൽ സെക്രട്ടറി അഖിൽ അയിലൂക്കുന്നേൽ, കെസിവൈഎം മാലോം ഫൊറോന പ്രസിഡൻ്റ് സാൻജോ, അതിരൂപത വൈസ് പ്രസിഡൻ്റ് അനു മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവരെ അനുമോദിച്ചു.
0 അഭിപ്രായങ്ങള്‍