മാലോം: മാലോം വില്ലേജിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ഭൂമിക്ക്‌ വിള്ളല്‍ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളലുണ്ടായി. ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഭൂമിക്ക് വിള്ളല്‍ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയതെന്നാണ് വിവരം.

മാലോത്ത് കസബ ഗവണ്‍മെൻ്റ് ഹയര്‍ സെക്കൻ്ററി സ്കൂളിലേക്കാണ് ആറ് വീടുകളില്‍ നിന്നുള്ള 22 പേരെ മാറ്റിപ്പാര്‍പ്പിക്കുന്നത്.