ചിറ്റാരിക്കാൽ: ജെയിംസ് പന്തമക്കലിന്റെ നേതൃത്വത്തിൽ ഡിഡിഎഫിന്റെ സ്ഥാനാർത്ഥികളായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒന്നാം വാർഡ് മെമ്പർ ജിജി തോമസ് തച്ചാർകുടി,മൂന്നാം വാർഡ് മെമ്പർ ഡെറ്റി ഫ്രാൻസിസ്,പത്താം വാർഡ് മെമ്പർ ലാലു തെങ്ങുംപള്ളിൽ 14ആം വാർഡ് ജിജി പുതിയ പറമ്പിൽ എന്നിവർ ആണ് അയോഗ്യർ ആക്കപ്പെട്ടത്. ഇവർ സ്വതന്ത്ര സ്ഥാനാർത്ഥികൾ ആയിട്ടാണ് 2020 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യുഡിഫ് ഘടക കക്ഷി ആയ RMP ക്ക് അനുവദിച്ചിട്ടുള്ള ഫുട്ബോൾ തെരഞ്ഞെടുപ്പ് ചിഹ്നം ആയി കിട്ടുന്നതിനുവേണ്ടി ആർ എം പി യുടെ സംസ്ഥാന നേതൃത്വത്തിന്റെ കത്ത് വാങ്ങി റിട്ടേനിംഗ് ഓഫീസർക്കു ഹാജരാക്കിയിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഫുട്ബാൾ ചിഹ്നം ഇവർക്ക് അനുവദിച്ചത്. ആർഎംപി ചിഹ്നത്തിലാണ് ഈ നാല് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ശ്രീ ജയിംസ് പാന്തമാക്കലും, യുഡിഫ് ലെ ജോസഫ് മുത്തോലിയും തമ്മിലായിരുന്നു മത്സരം. Ddf 7,യുഡിഫ് 7 ldf -2 ആയിരുന്നു കക്ഷി നില.യുഡിഎഫിന്റെ ഘടകക്ഷിയായ ആർ. എം. പി ചിഹ്‌നതിൽ മത്സരിച്ച 4 പേരോടും യുഡിഫ് സ്ഥാനാർഥി ജോസഫ് മുത്തോലിക്ക് വോട്ട് ചെയ്യണമെന്ന് RMP സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എൻ. വേണു വിപ്പ് നൽകിയിരുന്നു. എന്നാൽ ആ വിപ് പാലിക്കാൻ തങ്ങൾ ബാധ്യസ്ഥർ അല്ലെന്ന നിലപാട് ആണ് ഇവർ സ്വീകരിച്ചത്. അവർ 2020 ഡിസംബർ 30 ന് നടന്ന തെരഞ്ഞെടുപ്പിൽ ജെയിംസ് പന്തമാക്കലിന് വോട്ട് രേഖപ്പെടുത്തി.
ഇതിനെതിരെ അഡ്വ. ജോസഫ് മുത്തോലി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്ക്യകയായിരുന്ന. RMP സ്ഥാനാർഥികൾ ആയി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, പിന്നീട് RMP നേതൃത്വത്തിന്റെ നിർദേശം ലംഘിക്കുകയും ചെയ്യുന്നത്, കൂറുമാറ്റ നിരോധനതിന്റെ പരിധിയിൽ വരുമെന്നും ഇവരെ അയോഗ്യർ ആക്കണം എന്നുമാണ്, ജോസഫ് മുത്തോലി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ ആവശ്യപ്പെട്ടത്. ഈ വാദത്തിൽ കഴമ്പ് ഉണ്ടെന്നും, RMP യുടെ കത്ത് ഹാജരാക്കി ചിഹ്നം ലഭ്യമാക്കിയാൽ, അവർ മെമ്പർ മാർ ആയിരിക്കുന്ന കാലത്തോളം, പാർട്ടി നിർദേശം പാലിക്കാൻ ബാധ്യസ്ഥർ ആണെന്നും, അഡ്വ. ജോസഫ് മുത്തോലി ക്ക് പ്രസിഡന്റ് സ്ഥലത്തേക്ക് വോട്ട് ചെയ്യണമെന്ന് നിർദേശം പാലിക്കാതിരുന്നത് കൂറ് മാറ്റനിയമത്തിന്റെ പരിധിയിൽ വരുമെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.
6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ഇവർക്ക് അയോഗ്യത വിധിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്