മാലോം: കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി, കേരള ഓർത്തോപീഡിക് അസോസിയേഷൻ്റെ ജില്ലാ ചാപ്റ്റർ ,മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം, കൊന്നക്കാട് യൂണിറ്റുകൾ ,വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ 2024 ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച, C10-08-2024) ന് കാസർകോട് ജില്ലയിലെ മാലോത്ത്, മാലോം സെൻറ്റ് ജോർജ്ജ് ഫോറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ഓർത്തോപീഡിക് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ നിന്ന് നാൽപ്പതോളം ഓർത്തോപീഡിക് സർജന്മാരാണ് ക്യാമ്പ് നയിക്കുന്നത്. പേര് രജിസ്റ്റർ ചെയ്യുന്നതിന് +91 79941 35393,+919447489272,+919496422423, +919846246750 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

മലയോര ജനതയ്ക്ക് ഏറെ ഗുണപ്രദമാകുന്ന ക്യാമ്പിൻ്റെ വിജയത്തിനായി 8 -ന് തിങ്കളാഴ്ച മാലോത്ത് വച്ച് വിപുലമായ സംഘാടക സമിതി ചേരുമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം, ഡോ.ജോൺ തയ്യിൽ ,ലയൺസ് ക്ലബ് പ്രസിഡൻ്റ് റ്റോമിച്ചൻ കാഞ്ഞിരമറ്റം ,അലക്സ് നെടിയകാലായിൽ ,സാബു കോനാട്ട് ,ഷാലറ്റ് ജോസഫ്, ജിൻ്റോ മുറിഞ്ഞ കല്ലേൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.