കോളിച്ചാൽ: കാഞ്ഞങ്ങാട് പാണത്തൂർ ഭാഗമണ്ഡലം അന്തർ സംസ്ഥാന പാതയും, മലയോര ഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ പതിനെട്ടാംമൈൽ ജംഗ്ഷനിൽ ടെനാസിറ്റി ഇ.വി ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു ഉദ്ഘാടനം: ശ്രീ. ടി.കെ. നാരായണൻ (കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. ശ്രീമതി പ്രസന്ന പ്രസാദ് (പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷപദം വഹിച്ചു. ആദ്യ വാഹന ചാർജിങ് ശ്രീമതി പ്രിയ ഷാജി കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു.