മാലോം: ചൂട് വർധിച്ചതോടെ മലനാട് മേഖലയിൽ വന്യമൃഗങ്ങൾക്ക് പുറമേ വിഷപാമ്പുകളും ജനവാസ കേന്ദ്രത്തിലേക്ക്. ഇന്നലെ രാവിലെ പുഞ്ചയിലെ തോട്ടിൽ രണ്ട് രാജവെമ്പാലകളെയാണ് നാട്ടുകാർ കണ്ടത് . ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് പാമ്പ് പിടുത്തക്കാരുൾപ്പെടെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും പാമ്പുകൾ രണ്ടും കല്ലുകൾക്കടിയിലൂടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസമാണ് ഇവിടെ പുലിയെ കണ്ടിത്. തലക്കാവേരി വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ആനകളുടെയും സാന്നിധ്യവും ഇപ്പോൾ സാധാരണമാണ്.