കൊന്നക്കാട്: മലയോര മേഖലയിൽ വന്യമൃഗശല്യം ബാധിക്കാത്ത അപൂർവം കൃഷികളിലൊന്നായ മഞ്ഞളിനും അതിന്റെ മൂല്യവർധിത ഉത്പന്നങ്ങൾക്കും ഊന്നൽ നൽകുന്ന വിധത്തിൽ കേന്ദ്ര സർക്കാർ ഏജൻസിയായ നാഫെഡിന്റെ സാമ്പത്തിക സഹായത്തോടെയും സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെയും പരപ്പ ബ്ലോക്കിൽ കൊന്നക്കാട് കേന്ദ്രീകരിച്ച് പുതിയ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചു. പരപ്പ ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിലാണ് പുതിയ സംരംഭം പ്രവർത്തിക്കുക.

ഭക്ഷ്യോത്പന്നം എന്ന നിലയിലും ഔഷധനിർമാണ രംഗത്തും സൗന്ദര്യ വർധക ഉത്പന്നങ്ങളിലും മഞ്ഞളിനുള്ള പ്രാധാന്യം കണക്കിലെടുത്തുള്ള മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാ ണമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. മഞ്ഞളിന് പുറമെ കുരുമുളക്, കൂവ, ചക്ക തുടങ്ങിയ വിളകളുടെ മൂല്യവർധിത ഉത്പ ന്നങ്ങളും തയാറാക്കും., കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് മുൻകൈയെടുത്താണ് കമ്പനി രൂപീകരിച്ചത്. ബംഗളൂരുവിൽ നിന്നുള്ള ഇക്കോവ എന്ന ഏജൻസി ആദ്യത്തെ മൂന്നു വർഷം കമ്പനിക്ക് മാർഗനിർദേശങ്ങൾ നൽകും.

കമ്പനിഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. ടി. വനജ നി ർവഹിക്കും. ഓഹരി വിതരണത്തിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് ക്ഷീരസംഘം സെക്രട്ടറി ഷോബി ജോസഫിന് ആദ്യ ഓഹരി നൽകി ആത്മ പ്രോജക്ട് ഡയറക്ടർ ഇൻചാർജ് ഡി.എൽ.സുമ നിർവഹിക്കും. പരപ്പ ബ്ലോക്ക് കൃഷി അസി. ഡയറകടർ ടി.ടി.അരുൺ അധ്യക്ഷത വഹിക്കും. പി.സി. രഘുനാഥൻ-ചെയർ മാൻ, ഇ.കെ. ഷിനോജ്-സെക്രട്ട റി, പി.എ. സെബാസ്റ്റ്യൻ, ബാബു കോഹിനൂർ, കോഹിനൂർ, വി. വി.സി. ജോർജ്, ഷാജി മാത്യു, കെ.വി. കൃഷ്ണൻ, ജയ്‌സി ജിനോ, ബിനോയ് വള്ളോപ്പള്ളി, സണ്ണി പൈകട എന്നിവർ അടങ്ങുന്നതാണ് കമ്പനിയുടെ ആദ്യ ഡയറക്ടർ ബോർഡ്. ഓഹരി വിതരണത്തിനു ശേഷം ഓഹരിയുടമകളുടെ യോഗം ചേർന്ന് 15 അംഗഡയറക്ടർ ബോർഡിനെ തെരഞ്ഞടുക്കും. പത്രസമ്മേളനത്തിൽ പി.സി. രഘുനാഥ്ൻ, സണ്ണി പൈകട, പി.എ. സെബാസ്റ്റ്യൻ, വി.സി. ജോർജ്, ബിനോയ് വള്ളോപ്പള്ളി, ബാബു കോഹിനൂർ, കമ്പനി സിഇഒ ടി. എസ്. ഷിബിൻ എന്നിവർ പങ്കെടുത്തു.