ശിവഗിരി (കോളിച്ചാൽ): മരുതോം സെക്ഷൻ പരിധിയിൽ പെട്ട ശിവഗിരി എസ്റ്റേറ്റ് ഭാഗത്തുണ്ടായ കാട്ടാനയുടെ അക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കുടിവെള്ളത്തിനായിട്ട പൈപ്പ് നന്നാക്കി തിരിച്ചുവരുന്നതിനിടയിലാണ് പ്രദേശവാസിയായ ടി ജെ ഉണ്ണിക്ക് പരിക്കേറ്റത്. അക്രമണത്തിനിടെ ഓടിരക്ഷപ്പെട്ട ഉണ്ണി സമീപത്ത് ടാപ്പിങ്ങ് നടത്തുകയായിരുന്നഅയല്‍വാസികൂടിയായ സുകുവിനോട് വിവരും പറയുകയായിരുന്നു. തുടര്‍ന്ന് സുകു ആംബുലന്‍സില്‍ ഉണ്ണിയെ പൂടംകല്ല് താലൂക്ക്ആ ശുപത്രിയിലെത്തിക്കുകയായിരുന്നു. പുറമെ പരിക്കുകള്‍ ഇല്ലെങ്കിലും എക്‌സ് റേ അടക്കമെടുത്ത് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വച്ച് പരിശോധന നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മരുതോം ശിവഗിരി ഭാഗത്ത്‌ അനകളെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും അക്രമണം നടത്തിയ സംഭവം ആദ്യമായാണെന്ന് സുകു പറഞ്ഞു.