വേനൽക്കാലമായതോടെ എവിടേക്ക് പോയാൽ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാം എന്ന സംശയത്തിലാണ് സഞ്ചാരികൾ. ഇത്തരം ഇടങ്ങളാണ് സഞ്ചാരികൾക്ക് ഇപ്പോൾ പ്രിയം. അത്തരത്തില്‍ മലയോര ഗ്രാമമായ മാലോത്ത് വേനൽക്കാലത്ത് പോകാന്‍ പറ്റിയ കുളിരിടങ്ങളെ പരിചയപ്പെടാം.

1. മരുതോം ഹിൽസ് 

മാലോം കോളിച്ചാൽ ഹിൽ ഹൈവേയിലെ ഉയർന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട ഈ ഭാഗത്ത് വേനൽ ചൂട് അറിയുകയയെ ഇല്ല എന്ന് പറയാം. മഴക്കാലത്തെ പോലെ ഇവിടുത്തെ വെള്ളചാട്ടങ്ങളിങ്ങളിൽ വെള്ളം ഒന്നും ഉണ്ടാകില്ലെങ്കിലും വനത്തിലൂടെ കപ്പള്ളി ഭാഗത്തേക്ക്‌ ഉള്ള റോഡ് യാത്രയും ശിവഗിരി വ്യൂ പോയിന്റിൽ നിന്നുള്ള അസ്തമയ കാഴ്ചയും ചുള്ളി തട്ടിലെ തട്ട് കടയിൽ നിന്നുള്ള ചായയും ഒരു അനുഭവം തന്നെയാണ്.

2. നാട്ടകൽ കാവ്

വെള്ളരിക്കുണ്ട് - മാലോം റോഡ് കടന്ന് വരുന്ന നാട്ടക്കൽ കാവ് ആണ് വേനൽ കാലത്ത് മറ്റൊരു ആകർഷണം. തണുപ്പും പച്ചപ്പും ആസ്വദിക്കാൻ പറ്റിയ ഇടമെന്ന രീതിയിൽ ഇവിടെ സമയം ചെലവഴിക്കാം. തൊട്ടടുത്തുള്ള അടുക്കളക്കുന്ന് അമ്പലവും, വെള്ളം കെട്ടി നിറുത്തിയിരിക്കുന്ന നാട്ടക്കല്ല് ചെക്ക് ഡാം മുതലായവ മനസ്സിനെ കുളിരണിയിക്കുന്നു.

3. കോട്ടാഞ്ചേരിയിലെ ഗ്രാമങ്ങൾ 

മാലോത്തെ ഒരു പ്രധാന ഹിൽ സ്റ്റേഷൻ ആയ കോട്ടഞ്ചേരിക്ക് സമീപമുള്ള മുട്ടാംകടവ്, പാമത്തട്ട്, അത്തിയടുക്കം, അതിരുമാവ് തുടങ്ങി  നിരവധി പ്രദേശങ്ങൾ വേനലിലും കുളിർമ പകരുന്നു

4. പുഴയോരങ്ങൾ

നീലിപ്പുഴയുടെയും , ചൈത്രവാഹിനിപുഴയുടെ പച്ചപ്പ് നിറഞ്ഞ തീരങ്ങളും ഒട്ടേറെ ചെറിയ ചെക്ഡാമുകളും മാലോം പ്രദേശത്ത് നിരവധി കാണാൻ സാധിക്കും വേനലിൽ ചൂടിലും ജലം നിറഞ്ഞു നിൽക്കുന്ന കാഴ്ച മനസിന് കുളിർമ നൽകുബോൾ പച്ചപ്പും മരങ്ങളും ശരീരത്തെ തണുപ്പിക്കുന്നു