മാലോം: വള്ളിക്കടവ് ഹിൽഹൈവേയിൽ നിന്നും വെറും ഒന്നര കിലോമീറ്റർ അകലെ കൃഷിയിടത്തിൽ ആന ഇറങ്ങി. ഇന്നലെ പുലർച്ചെയാണ് മാലോം വില്ലേജിലെ ബന്തമല, ഒട്ടേമാളം പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചുത്. ജനവാസ കേന്ദ്രമായ ഇവിടെ നിരവധി കർഷകർ ഇപ്പോൾ പകൽ സമയം പോലും വന്യമൃഗങ്ങളെ ഭയന്നാണ് കഴിയുന്നത്. വള്ളിക്കടവ് ഭാഗത്ത് ആദ്യമായിട്ടാണ് ആനയുടെ സാന്നിധ്യം ഉണ്ടാവുന്നത്. മാലോത്ത് കസബ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും രണ്ട് കിലോമീറ്റർ താഴെയാണ് ആന ഇറങ്ങിയ പ്രദേശം. എതിർ ദിശയിൽ മാലോം ടൗണിലേക്കും ഇതേ ദൂരമെയുള്ളൂ എന്നതും ആശങ്കയു ഉണർത്തുന്നതാണ്.

തെങ്ങ്,കവുങ്ങ്,വാഴ അടക്കം നിരവധി കൃഷികളും ആന നശിപ്പിച്ചിട്ടുണ്ട്. ആന ഇറങ്ങിയതിൽ നാട്ടുകാർ പ്രത്യേകിച്ച് കൃഷിക്കാരും ആശങ്കയിലാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൃത്യമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.