കൊന്നക്കാട് : കൊന്നക്കാട് പുനർനിർമ്മിച്ച മുഹ്‌യുദ്ദീൻ ജുമാമസ്ജിദിന്റെ ഉൽഘാടനം സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര നിർവഹിച്ചു നാടിന്റെയും സമൂഹത്തിന്റെയും വികസനത്തിന് ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകുന്ന സംഭാവന ഏറ്റവും വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു 

സ്റ്റാഫ് കോട്ടെഴ്സിന്റെ ഉൽഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് രാജു കട്ടക്കയം സപ്പ്ലിമെന്റ് പ്രകാശനം നടത്തി മുഹമ്മദ് റാശിദ് സഖാഫി സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി .

ജമാഅത്ത് പ്രസിഡന്റ് പി പി യൂനുസ് പതാക ഉയർത്തി .അഹമ്മദ് കബീർ തങ്ങൾ, മുഹമ്മദ് കോയമ്മ തങ്ങൾ , ഫാദർ ജോർജ് വെള്ളരിങ്ങാട്ട്, ടി പി തമ്പാൻ, പിജി ദേവ്, സാജൻ പുഞ്ചയിൽ, രഘുനാഥൻ നായർ, മദനഗോപാലൻ കരിമ്പിൽ , എ ടി ബേബി, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു വിവിധ മഹല്ലുകളിലെ ഖത്തീബുമാർ മറ്റു പൗരപ്രമുഖർ സംബന്ധിച്ചു. സ്വാഗത സംഘം ചെയർമാൻ അമീർ ചീനമ്മാടത്ത് അധ്യക്ഷത വഹിച്ചു. യൂസഫ് സി സ്വാഗതം പറഞ്ഞു