How can you do this.?... ( നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധ്യമാകുന്നു... ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിനോട് ഓസ്‌ട്രീയ എന്നവിദേശരാജ്യത്തെ മേയർ ഏംഗൽ ബർട്ട്... ചോദിച്ച ചോദ്യമാണിത്.
പുഞ്ചിരിയോടെ
ടീം വർക്ക്... എന്നഒറ്റ ഉത്തരമേ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയത്തിന് ഉണ്ടായിരുന്നുള്ളൂ....
കാർഷിക മേളയിലെ കാഴ്‌ചകൾ അതിശയി പ്പിച്ചുവെന്ന് ഏംഗൽ ബർട്ട് പറഞ്ഞു. കാർഷിക വിളകളുടെ വേറിട്ട കാഴ്ച്ചകൾ കണ്ട വിദേശസംഘം തളിര് സംഘാടകരെ അഭിനന്ദിച്ചശേഷം ഗ്രൂപ്പ് ഫോട്ടോയും സെൽഫിയും എടുത്താണ് മടങ്ങിയത്. ഓസ്ട്രിയയിലെ പുരോഹിതൻ മാലോം വള്ളിക്കടവ് സ്വദേശി ഫാ. ബിജു അമ്മിയാനിക്കലിൻ്റെ കൂടെയാണ് സംഘം കേരളത്തിൽ എത്തിയത്.
0 അഭിപ്രായങ്ങള്‍