കോളിച്ചാൽ: ജെ.സി.ഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ കോളിച്ചാൽ ചെറുപനത്തടി സെൻറ്. മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായി 'ഇങ്നൈറ്റ്' എന്ന പേരിൽ യൂത്ത് ഡേ പ്രോഗ്രാം നടത്തി, ജെ.സി.ഐ ചുള്ളിക്കരയുടെ നിയുക്ത പ്രസിഡന്റ്റും, മോട്ടിവേഷൻ സ്പീക്കറുമായ ലിബിൻ വർഗീസ് പാണത്തൂർ ക്ലാസ്സെടുത്തു
സമ്മേളനത്തിൽ Jc സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു, ജെ.സി.ഐ ചുള്ളിക്കരയുടെ നിയുക്ത പ്രസിഡന്റ് JC ലിബിൻ വർഗീസിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് jc സോജൻ മാത്യു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ Dr. ജീവ സിസ്റ്ററും, ഡയറക്ടർ Fr. ജോസ് പാറയിലും ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Jc ജെഫി ജോൺസൺ ചടങ്ങിന് ഔപചാരികമായ നന്ദി രേഖപ്പെടുത്തി.
0 അഭിപ്രായങ്ങള്‍