മാലോം: മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന "മാലോം ഫെസ്റ്റ് - തളിര് 2024ന്" ഇന്ന് വൈകിട്ട് മാലോം ഉമ്മൻ ചാണ്ടി നഗറിൽ തിരിതെളിയും. മാലോം ഫെസ്റ്റിനോടനുബന്ധിച്ച് വൈകിട്ട് മാലോം ടോപ് ടൗണിൽ നിന്നാരംഭിച്ച് മാലോം ടൗണിന്റെ ഹൃദയഭാഗത്ത്‌ കൂടെ വർണ്ണശബളമായ ഘോഷയാത്ര തളിർ നഗരിയായ ഉമ്മൻചാണ്ടി നഗറിൽ എത്തുന്നത്തോടെ മലനാടിന്റെ ഉത്സവരാവുകൾക്ക് തുടക്കമാവും.

ഇന്ന് രാത്രി 9 മണിക്ക് ആകാശവിസ്മയം കരിമരുന്ന് കലാപ്രകടനവും, 9.30 ന് മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടാകും. മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായിട്ടാണ് ഇത്തവണ തളിർ കാർഷിക മേള സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ എല്ലാ വർഷവും നടത്തിവരുന്ന കാർഷിക കായ്ഫല പ്രദർശനങ്ങളും പച്ചക്കറി ഫലവൃക്ഷങ്ങളുടെ കായ്ച്ചു നിൽക്കുന്ന വയുടെ പ്രത്യേകശേഖരവും മേളയുടെ പ്രത്യേകതയായിരിക്കും. പ്രദർശനവിൽപന സ്റ്റാളുകൾ, വിവിധയിനം പഴവർഗങ്ങളുടെ പ്രദർശ വിൽപന സ്റ്റാളുകൾ, പുരാവസ്തു കരകൗശ പ്രദർശനങ്ങൾ . ഡോഗ് ഷോ, രുചി വൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്. വ്യത്യസ്ഥ കാലാവസ്ഥയിൽ വളരുന്ന ബഡ് / ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങളും അത്യുത്പാദന ശേഷിയുള്ള നടീൽ വസ്തുക്കളുടെയും പൂച്ചെടികളുടെയും പ്രദർശന വില്പന സ്റ്റാളുകളുംമേളയുടെ ഭാഗമായി ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുതകുന്ന അമ്യൂസ് മെന്റ് ഇനങ്ങളായ ചിൽഡ്രൻ കാർ, ചിൽഡ്രൻസ് ട്രെയിൻ, ബോൻസായി. ഡ്രാഗൺ, കൊളമ്പസ്, ജോയന്റ് വീൽ. മരണക്കിണർ. ആ കാശത്തൊട്ടിൽ ബ്രേക്ക് ഡാൻസ്, കുട്ടികൾക്കുള്ള ബോട്ടിംഗ്, മറ്റ് ഗെയിമുകൾ, എല്ലാം ഈ മേളയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും വൈകുനേരം നടത്തപ്പെടുന്ന സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും ഈ മേളയ്ക്ക് മാറ്റുകൂട്ടുമെന്നും ഭാരവാഹികൾപറഞ്ഞു. വൈദ്യുത ദീപാലങ്കാര ഷോ ഏവരേയും കോൾമയിർ കൊള്ളിക്കും ഭാരതാത്ഭുതങ്ങളി കലാന്നായ ബഹായിസ് ലോട്ടസ് ടെമ്പിളിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്.