ബോവിക്കാനം: ബോവിക്കാനത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് മാലോം കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ കെ.ആർ. ദാമോദരന്റെ മകൻ ശരത് ദാമോദരനാണ് 32 ആണ് മരിച്ചത്.
ബോവിക്കാനത്ത് നിന്നും കാനത്തൂർ പോകുന്ന റോഡിൽ ചിപ്ളിക്കയം ഭജനമടത്തിന് സമീപത്ത് വെച്ച് 
ഇന്ന് രാവിലെ 10.45 നാണ് അപകടമുണ്ടായത്. കാസർകോട് നിന്ന് കുറ്റിക്കോലിലേക്ക് വരികയായിരുന്ന തേജ എന്ന സ്വകാര്യ ബസും യുവാവ് സഞ്ചരിച്ച സ്കൂട്ടറുമായി ഇടുകയായിരുന്നു ഇടിക്കുകയായിരുന്നു. യുവാവിന്റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത് ആദൂർ പൊലീസ് സ്ഥലത്തെത്തി . പ്ലംബിംഗ് തൊഴിലാളിയാണ്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സ്കൂട്ടർ ബസിനടിയിൽ കുടുങ്ങിയ നിലയിലാണ്.