മാലോത്ത് സർവീസ് സഹകരണ ബാങ്ക് പൊതുയോഗവും, പുതിയ വായ്പാ പദ്ധതിയായ *വ്യാപാർ സമൃദ്ധി* യുടെ ഉദ്ഘാടനവും, ആദ്യകാല മെമ്പർമാരെ ആദരിക്കലും കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു.
പുതിയ നിക്ഷേപ പദ്ധതിയായ *ധനശ്രീ* യുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് അസിസ്റ്റൻഡ് രജിസ്റ്റർ ലോഹിദാക്ഷൻ നിർവ്വഹിച്ചു. മാലോത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് ഹരിഷ് പി നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം രാധമണി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അലക്സ് നെടിയകാലായിൽ, അബദുൾ ഖാദർ, മോൻസി ജോയി,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ് 
മറ്റ് രാഷ്ടിയ പാർട്ടി പ്രതിനിധികളായ ഇസഹാക്ക്, വി കുഞ്ഞിക്കണ്ണൻ ,ഷാജൻ പൈങ്ങോട്ട്, അബ്രഹാം തേക്കുംകാട്ടിൽ, വ്യാപരി വ്യാവസായി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ, കാർഷിക ബാങ്ക് പ്രസിഡന്റ്‌ എൻ ഡി വിൻസെൻ്റ്, മാലോത്ത് ബാങ്ക് വൈസ് പ്രസിഡൻറ് സണ്ണി മുത്തോലി, ഡയറക്ടർമാരായ സണ്ണി ജെയിംസ്, ആൻഡ്രൂസ് മാസ്റ്റർ, വിൻസെൻ്റ് കുന്നോ ല, ബാങ്ക് സെക്രട്ടറി ബിൽബി തോമസ് എന്നിവർ പ്രസംഗിച്ചു.

400ൽ പരം മെമ്പർമാരുടെ പങ്കാളിത്തം കൊണ്ട് പൊതുയോഗം ശ്രദ്ധേയമായി.