Image source : Internet - not original

പുല്ലൊടി(മാലോം): മാലോം പാടിയിൽ പോപ്പുലർ എസ്സ്റ്റേറ്റ് ഒറ്റതെങ്ങിന്റെ അടുത്ത് നിന്ന് ഇന്നലെ രാത്രി പുള്ളിപുലിയെ കണ്ടതായി നാട്ടുകാർ. വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ജനങ്ങളും ഈ വഴി കടന്ന് പോകുന്നവരും ജാഗ്രത പാലിക്കുക. പോപ്പുലർ എസ്റ്റേറ്റ് ഭാഗത്ത് മുൻപും ആളുകൾ പുലിയെ കണ്ടിട്ടുണ്ട് എന്നതിനാൽ വിവരം DFO, റേഞ്ചർ അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട് എന്നും, കൂടുകൾ സ്ഥാപിച്ച് പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചു.