കളളാര്‍: നവീകരിച്ച കള്ളാർ - മാലോം റോഡിലെ അടോട്ടുകയത്ത് കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്കേറ്റു. അടോട്ടുകയ നിന്ന് പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുഴല്‍ക്കിണര്‍ ലോറി . മലമ്പാതയിൽ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്ന 9 തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്കും 6 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയ്ക്കും മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.