കൊന്നക്കാട്: വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും നിലംപതിച്ചു. ഏതാനും വീടുകൾക്ക് മീതെ മരം പൊട്ടിവീണ് സംഭവിച്ചു. കൊന്നക്കാട് ബസ്റ്റാന്റ് പരിസരത്തും മരം പൊട്ടിവീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. കാർഷിക വിളകളുടെ വില തകർച്ചയിലും ഉത്പാദനത്തിൽ ഉണ്ടായ കുറവിലും നട്ടo തിരിയുന്ന കർഷകകർക്ക് ഫലത്തിൽ ഇരുട്ടടിയായി ഇന്ന് മഴയോടോപ്പo അപ്രതീക്ഷിതമായി വന്ന കാറ്റ്. റബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയവ കാറ്റിൽ നിലംപതിച്ചു.നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മലയോരത്ത് പലയിടങ്ങളിലും രാത്രി വൈകിയും വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.