മാലോം : കോളിച്ചാൽ- ചെറുപുഴ ഹിൽ ഹൈവേയിലെ മാലോം കോലുങ്കാൽ ജംഗ്ഷനിൽ റോഡിൽ ഓയിൽ മറിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മലയോര ഹൈവേയും, വെള്ളരിക്കുണ്ട് മാലോം റോഡും സംഗമിക്കുന്ന കോലുങ്കാൽ ജംഗ്ഷനിൽ സംഭവം നടന്നത്. ഇരു ചക്രവാഹനങ്ങളാണ് അധികവും തെന്നി വീണത്. മാലോം ടൗണിൽ നിന്നും ഓട്ടോറിഷയിൽ കൊണ്ടുപോവുകയായിരുന്ന ഓയിൽ കാൻ റോഡിൽവീണ് പൊട്ടിയതാണ് റോഡിൽ ഓയിൽ പടരാൻ ഇടയാക്കിയത് എന്നാണ് അറിയാൻ സാധിച്ചത്. ഈ സമയം ഇതു വഴി വന്ന പരപ്പബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫും ബളാൽ പഞ്ചായത്ത് അംഗം വിനു കെ. ആറും സഞ്ചരിച്ച ഇരുചക്രവാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടത്. ഇരുവരും റോഡിൽ തെന്നി വീഴുകയായിരിന്നു. പിന്നീട് വന്ന ഇരുചക്രവാഹനങ്ങൾ ഓരോന്നായി അപകടത്തിൽ പ്പെട്ടു വെങ്കിലും ആർക്കും കാര്യമായ പരിക്കുകൾപറ്റിയില്ല.
സ്ഥലതെത്തിയ വെള്ളരിക്കുണ്ട് പോലീസ് വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സ് എത്തി റോഡ് വെള്ളവും കെമിക്കലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷമാണ് വാഹനഗതാഗതം സുഗമമാക്കിയത്.
0 അഭിപ്രായങ്ങള്‍