ചുള്ളി(മാലോം): ഹിൽഹൈവേയിൽ പണി മുടങ്ങി കിടക്കുന്ന ചുള്ളി മരുതോം റോഡിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു. വെള്ളരിക്കുണ്ട് കൂളിപ്പാറ സ്വദേശി കൃസ്റ്റിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്..ഇന്ന് ഉച്ച കഴിഞ്ഞ് വാഹനം മാരുതോം ഭാഗത്ത്‌ നിന്ന് ചുള്ളിയിലേക്ക് വരുന്നതിനിടയിലാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.