ചെറുപുഴ: മധ്യതിരുവിതാംകൂറിനെയും വടക്കൻ മലബാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്വകാര്യദീർഘദൂര ബസ്സുകൾക് മരണമണി മുഴക്കി സർക്കാർ. സൂപ്പർ ക്ലാസ്സ് ടേക്ക്ഓവറിന് പുറമെ, 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റ്കൾ ദേശസാൽകരിച്ചതാണ് ഈ ബസുകൾ ഇപ്പോൾ നിന്ന് പോകാൻ കാരണം.
ഇതോടെ യാത്ര ദുരിതത്തിലായത് മലയോര മേഖലയാണ്. പലയിടത്തും പകരം ksrtc സർവീസ് ഇല്ലെന്ന് മാത്രമല്ല പട്ടണങ്ങളിലേക്ക് സ്വിഫ്റ്റ് പോലെ പുതിയ സൗകര്യമുള്ള സർക്കാർ ബസുകൾ ഇടുമ്പോൾ മലയോരത്തേക്ക് ദീർഘദൂരം ഓടുന്നവയാകട്ടെ, സ്വകാര്യ പുഷ്ബാക്ക് എയർ ബസ്സുകൾ സർവീസ് നടത്തിരുന്നയിടത്ത് എട്ടും പത്തും കൊല്ലം പഴയ പൊളിക്കാനായ പഴഞ്ചൻ ksrtc വണ്ടികൾ. ഇത് കാരണം യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലേക്കും, ട്രെയിൻ പോലെ ഉള്ള ബദൽ മാർഗ്ഗങ്ങളിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഒറ്റക്ക് യാത്ര ചെയുന്ന പ്രായം ചെന്നവരും, പെൺകുട്ടികളുമൊക്കെയാണ് ദീർഘദൂര സ്വകാര്യബസുകൾ ഇല്ലാതാവുന്നത് കാരണം ദുരിതത്തിലാകുന്നത്.
സ്വകാര്യദീർഘദൂര ബസുകളുടെ ചരിത്രം കുടിയേറ്റത്തിന്റെ കൂടി ചരിത്രമാണ്. പലതും മുപ്പത് നാല്പത് വർഷങ്ങൾക്ക് മുൻപു തന്നെ തെക്കൻ കേരളത്തിൽ നിന്നു കണ്ണൂർ, കാസർഗോടിന്റെ കിഴക്കൻ മേഖലയിലേക്കു കുടിയേറിയവരെ നാടുമായി ബന്ധിപിച്ചിരുന്ന പ്രധാന കണ്ണികളായിരുന്നു. ഇടുക്കി, കട്ടപ്പന, കുമളി, കേട്ടയം, മുണ്ടക്കയം, പാലാ, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ഇടങ്ങളിൽ നിന്നു പുറപെട്ട് ഉത്തരമലബാറിന്റെ മലയിടുക്കുകളിലെ പട്ടണങ്ങളിൽ എത്തിച്ചേരുന്ന സ്വകാര്യബസുകൾ ഇല്ലാതായത് മലയോര കുടിയേറ്റ ജനതയുടെ തന്നെ വികസന സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്.
0 അഭിപ്രായങ്ങള്‍