പുല്ലൊടി (മാലോം) : പുല്ലൊടി മൊട്ട ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു കത്തി നശിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. പെട്ടെന്ന് തന്നെ ഡോർ തുറക്കാൻ ആയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിച്ച കാർ പൂർണമായും കത്തി നശിക്കുകയും തുടർന്ന് തീ സമീപത്തേക്ക് പടരും എന്നായപ്പോൾ നാട്ടുകാർ തോട്ടത്തിലെ പൈപ്പ് ലൈനുകളിൽ നിന്നും വെള്ളം തളിച്ചതിനാൽ സമീപത്തെ എസ്റ്റേറ്റിലേക്ക്  പടരാതെ നിയന്ത്രിക്കാനായി .മാലോം - മരുതോം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മരുതോം പുല്ലൊടി ഭാഗത്തുനിന്ന് വരുന്ന വണ്ടികൾ മൊട്ട വഴി മാലോത്തേക്ക് തിരിച്ചു വിട്ടു. തുടർന്ന് വെള്ളരിക്കുണ്ട് പോലീസും കുറ്റിക്കോലിൽ നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി.