കൊന്നക്കാട്: മാലോം ഫൊറോനയിലെ കൊന്നക്കാട് സെന്റ് മേരീസ് ഇടവകയിലെയും, പറമ്പ സെന്റ് മേരീസ് ഇടവകയിലെയും പനത്തടി ഫൊറോനയിലെ പുല്ലൊടി സെന്റ് ആൽഫോൻസാ  ഇടവകയിലെയും തിരുനാളുകൾക്ക് ആരംഭംമായി. 

കൊന്നക്കാട് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് വികാരി ഫാ.ജോർജ് വെള്ളരിങ്ങാട്ട് കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോസഫ് വാരണത്ത് കാർമികത്വം വഹിച്ചു. തുടർന്ന് നൃത്തസന്ധ്യ അരങ്ങേറി. ഇന്നു വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം ഫാ.ശ്രീജോ മാളക്കാരൻ. 6.30നു തിരുനാൾ പ്രദക്ഷിണം. രാത്രി എട്ടിന് സ്നേഹവിരുന്ന്. സമാപനദിനമായ നാളെ വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം ഫാ.ജോസഫ് മുട്ടത്തുകുന്നേൽ. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം 7. 30 നു ഗാനമേള.

___

പറമ്പ(മാലോം): പറമ്പ സെന്റ് മേരീസ് ദേവാലയത്തിൽ  ഇന്ന് റാസ കുർബാനയ്ക്ക് ഫാ. മാത്യു കുന്നേൽ, ഫാ. ജിനീഷ് മുട്ടുമണ്ണിൽ, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ എന്നിവർ കാർമികരാകും. സമാപനദിനമായ 12-ന് തലശ്ശേരി അതിരൂപത വികാരി ജനറൽ റവ. മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.

 ___

പുല്ലൊടി: പുല്ലൊടി സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് വികാരി ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽ കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ.ക്രിസ് കടക്കുഴയിൽ കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 4.30 ന് ആഘോഷമായ റാസ കുർബാന തുടർന്ന് പുല്ലൊടി തട്ടിലേക്ക് തിരുനാൾ പ്രദക്ഷിണം. സമാപന ദിവസമായ നാളെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും സമാപനാശീർവാദവും തുടർന്ന് സ്നേഹവിരുന്നും.