മാലോം: മലയോരത്തിന് എന്നും ആവേശമായ വോളിബോളിന് ഇനി മാലോത്ത് സ്ഥിരം ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. മാലോത്തിന്റെ വികസന ശിൽപ്പി പരേതനായ ശ്രീ ജോർജ്ജ് മുത്തോലി വള്ളിക്കടവിൽ ദാനമായി നൽകിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടെയും വള്ളിക്കടവ് റിക്രിയേഷൻ ക്ലബ്ബിന്റെയും നാട്ടുകരുടെ യും സഹായത്തോടെ രണ്ടരലക്ഷംരൂപ ചിലവിൽ മനോഹരമായ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് മുതൽ ആരംഭിക്കുന്ന ഉത്തരമേഖലാ വോളിബോൾ മത്സരത്തോടെ മലയോരത്തെ ആദ്യത്തെ ഫ്ലഡ്ലിറ്റ് വോളിബോൾ സ്റ്റേഡിയത്തിൽ കളിയാരവം ഉയരും. ടൂർണമെന്റ് വിജയികളെ കാത്തിരിക്കുന്നത് ജോർജ് മുത്തോലി മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും, വരാച്ചേരിയിൽ ജോസ് മെമ്മോറിയൽ സ്ഥിരം ട്രോഫിയുമാണ്.

മാലോം ഫെറോന ചർച്ച് വികാരി ഫാദർ ജോസഫ് വാരണത്ത്‌ അനുഗ്രഹഭാഷണത്തോടെ സ്റ്റേഡിയം നാടിനു സമർപ്പിക്കും. സംഘാടക സമിതി ചെയർമാൻ വി. ജെ. അൻഡ്റൂസ് അധ്യക്ഷതവഹിക്കും. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്തരമേഖലാ വോളി ബോൾ മത്സരം ഉത്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് എസ്. ഐ. എം. പി. വിജയകുമാർ മുഖ്യഅതിതി ആയിരിക്കും. ആദ്യകാല വോളിബോൾ താരങ്ങളെ ചടങ്ങിൽ വെച്ച് ഫാദർ സാം. ടി. സാമൂവൽ ആദരിക്കും. കണ്ണൂർ കാസർകോട് ജില്ലകളിലെ പ്രമുഖ വോളിബോൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.