മാലോം: 2023 മാലോം തളിർ ഫെസ്റ്റ്ന് വർണ്ണാഭമായ തുടക്കം. മലനാടിന്റെ മനം കവർന്ന സാംസ്‌കാരികഘോഷയാത്രയോടെ  മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യം വഹിക്കുന്ന ഒൻപതു നാൾ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ തളിര് 2023 ഉത്തര മലബാർ കാർഷികമേളയ്ക്ക് മാലോത്തിന്റെ മണ്ണിൽ തുടക്കമായി.

ഇരിക്കൂർ എം. എൽ. എ. അഡ്വ. സജീവ് ജോസഫ് കാർഷിക മേള ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. കാർഷികപ്രദർശനനഗരി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനനും. അമ്യൂസ് മെന്റ് പാർക്ക് ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസും. പെറ്റ് അക്കോ ഷോപ്പ് ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണിയും കലാ സന്ധ്യ സിനിമാ താരം കൂടിയായ പോലീസ് ഇൻസ്‌പെക്ടർ സിബി തോമസും ഉത്ഘാടനം ചെയ്തു.

മാലോം സെന്റ് ജോർജ്ജ് ഫെറോന വികാരി ഫാദർ ജോസഫ് വാരണത്ത്‌. പറബ ശ്രീ പുരം ശ്രീകൃഷ്ണ ക്ഷേത്രം മേൽ ശാന്തി ശ്രീ കുമാർ ഭട്ട്. മാലോം ജമാ അത്ത്‌ ഖത്തീബ് ജനാബ് സുബൈർ ഫൈസി. ഫാദർ സാം ഡി സാമൂവൽ. പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. ബളാൽ ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം അലക്സ് നെടിയകാല. ജെസ്സി ടോമി. വെള്ളരി ക്കുണ്ട് എസ്. ഐ. എം. പി. വിജയകുമാർ. എം. പി. ജോസഫ്. ടി. കെ. സുകുമാരൻ.. കെ. എസ്.കുര്യാക്കോസ്. ജോയി മൈക്കിൾ. എ. സി. എ. ലത്തീഫ്. ജെറ്റോ ജോസഫ്.കെ. എസ്. രമണി. ടോമിച്ചൻ കാഞ്ഞിരമറ്റം. മേരി ബാബു. ജാൻസി ടോമി. കെ. വികൃഷ്‌ണൻ. എന്നിവർ പ്രസംഗിച്ചു. വി. ജെ. അൻഡ്റൂസ് സ്വാഗതവും ജോബി കാര്യാവിൽ നന്ദിയും പറഞ്ഞു..

ഈ മാസം 15 വരെ നടക്കുന്ന കാർഷിക മേളയിൽ കാർഷിക നടീൽ വസ്തുക്കൾ, പുഷ്പ ഫലങ്ങൾ, കരകൗശലവസ് തുക്കൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ - അക്വാഷോ, പെറ്റ് ഷോ, ഇൻഫർമേഷൻ സ്റ്റാളുകൾ, വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്ട്, കൂടാതെ അമ്യൂസ്മെന്റ് ഇനങ്ങളായ മരണക്കിണർ , ജൈന്റ് വീൽ , ഡ്രാഗൺ , ബ്രേക്ക് ഡാൻസ് , ചിൽഡ്രൻസ് ട്രെയിൻ സുപ്പർ കംബർ സ്പെയിസ് ഗൺ, മിസ്റ്റിക് സോ സർ, നെറ്റ് വാക്ക്, ഡാൻസിംഗ് കാർ, ജംബിംഗ് ഫ്രോഗ് കോൺ വോയ്, ജംപിങ്ങ് ഹോഴ്സ് , കാസിൽ ജറ്റ്, തുടങ്ങി നിരവധി അമ്യൂസ്മെന്റ് പാർക്ക് എന്നിവ ഉണ്ടാകും..

മുതിർന്നവർക്ക് 30 രൂപതോതിലും കുട്ടിക്കൾക്ക് 10 രൂപ രൂപതോതിലുമാണ് പ്രവേശനപാസ്.