മാലോം: മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വി.ഗീവർഗീസ് സഹദായുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ 2023 ജനുവരി 27 മുതൽ 29 വരെ ആത്മീയ നിറവിൽ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. മാലോം സെന്റ് ജോർജ് ദേവാലയത്തെ ഫൊറോനയായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യ തിരുനാൾ പ്രൗഢഗംഭീരമായി ആഘോഷിക്കപ്പെടും.

ജനുവരി 27 വെള്ളിയാഴ്ച വികാരി റവ.ഫാദർ ജോസഫ് വാരണത്ത് കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നടത്തി തിരുനാളിന് ആരംഭം കുറിക്കും. തുടർന്ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഭക്തസംഘടനകളുടെയും സൺഡേ സ്കൂളിന്റെയും വാർഷികവും അന്നേ ദിവസം നടക്കും. ജനുവരി 28ന് ശനിയാഴ്ച വൈകിട്ട് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മാലോം ടൗൺ ചർച്ചിലേക്ക് പ്രതിക്ഷണവും. രാത്രി 8 മണിക്ക് കലാഭവൻ പ്രജോദ് നയിക്കുന്ന 'മെഗാ കോമഡി ഷോ ആൻഡ് ഗാനമേള'. ജനുവരി 29 ഞായറാഴ്ച തിരുനാൾ റാസയും തുടർന്ന് സ്നേഹവിരുന്നും.