ചെറുപുഴ: ബസ്സിൽ നിന്നും കളഞ്ഞു പോയ സ്വർണാഭരണം തേടിപിടിച്ചു തിരിച്ചു നൽകി ബസ് ഡ്രൈവർ മാതൃകയായി തളിപ്പറമ്പ് - മാലോം റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസ് ഡ്രൈവർ സുഹാസാണ് മാതൃകയായത്. സ്വർണ്ണം നഷ്ടപ്പെട്ട വിവരം ഉടമ ആലക്കോട് പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ തന്നെ മലയോരമേഖലയിലെ സോഷ്യൽ മീഡിയ വഴി നടത്തിയ അറിയിപ്പ് കിട്ടിയതിനുശേഷം മാത്രമാണ് ബസ് ഡ്രൈവറും ഈ കാര്യം അറിയുന്നതുതന്നെ. അപ്പോൾ തന്നെ അദ്ദേഹം തിരികെ ബസ്സിൽ എത്തുകയും ബസ്സ് പ്ലാറ്റ്ഫോം പരിശോധിച്ചപ്പോൾ ഇടയിൽ ഇറുങ്ങിയ രീതിയിൽ സ്വർണാഭരണം കണ്ടുകിട്ടുകയുമായിരുന്നു.
തുടർന്ന് ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തുകയും 25/12/2022 ന് എസ്ഐയുടെ നിർദ്ദേശപ്രകാരം നഷ്ടപ്പെട്ട സ്ത്രീയെ വിളിച്ച് സ്വർണാഭരണം അവർക്ക് നൽകുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍