മാലോം: ബളാൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് ചുള്ളിയിൽ പുലി ഇറങ്ങി. നീലേശ്വരം സ്വദേശി മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി ഇറങ്ങിയത്ഏകദേശം എട്ടുമാസം പ്രായമുള്ള ഒരു മലാൻ കുഞ്ഞിനെ പിടികൂടി ഭക്ഷിച്ചത്. മലാൻ കുഞ്ഞിന്റെ അലർച്ച കേട്ടാണ് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ പുലി മലാൻ കുഞ്ഞിനെ പകുതി ഭക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു ഇതിനുമുൻപും ഇവിടെ പുലിയുടെ ഒച്ച കേൾക്കാറുണ്ട് എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു ദിനംപ്രതി ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെയും കുരങ്ങന്മാരുടെയും ശല്യം അതിരൂക്ഷമായി തുടരുകയാണ് അതിന് പിന്നാലെയാണ് പുലി ഇറങ്ങിയത് ഇത് ഈ പ്രദേശങ്ങളിലെ നാട്ടുകാരെയും കർഷകരെയും ഭീതിയിലാഴ്ത്തി നൂറുകണക്കിന് കർഷകരുടെ നാണ്യവിളകളാണ് കാട്ടുപന്നിയും കുരങ്ങും സ്ഥിരമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഇത് പലതവണ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
ശാസ്ത്രീയമായ രീതിയിൽ കർഷകരുടെ വിളകൾ സംരക്ഷിക്കണമെങ്കിൽ മരുതുംകുളം മലയിൽ നിന്നും മരുതോം ആനമതിൽ വരെ വനം വകുപ്പ് അതിർത്തിയിലൂടെ സൗരോർജ പെൻസിംഗ് സ്ഥാപിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞതിനെ തുടർന്ന് മരുതോം ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച് ഇൻക്വിസ്റ് നടത്തി മലാന്റെ ശരീരഭാഗങ്ങൾ വനം വകുപ്പ് അധികൃതർ ശേഖരിച്ച് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തുമെന്ന് അറിയിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ദേവസ്യാ തറപ്പേൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി കെ, ബാലചന്ദ്രൻ,സിപിഎം ലോക്കൽ സെക്രട്ടറി ദിനേശൻ നാട്ടക്കൽ,കെ, ഡി, മോഹനൻ, എന്നിവരും' പരിസരവാസികളും ചേർന്ന് കർഷകരുടെ പ്രശ്നങ്ങൾ വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
0 അഭിപ്രായങ്ങള്