മാലോം : മലയോരത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ മാലോത്ത് നാടകോത്സവത്തിന്റെ രാത്രികൾ സമ്മാനിക്കാൻ യുവശക്തി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് മാലോം, ഇ.എം.എസ് വായനശാല നാട്ടക്കല്ലും സംയുക്തമായി അഖിലകേരള നാടകോൽസവം 2022 സംഘടിപ്പിക്കുന്നു.
ഡിസംബർ,26,27,28,29,30 തീയതികളിൽ രാത്രി 7മണിക്ക് മാലോത്ത് വെച്ചാണ് അഭിനയകലയുടെ ഉത്സവം അരങ്ങേറുന്നത്. ഡിസംബർ 26 ന് ചങ്ങനാശ്ശേരി അണിയറയുടെ "നാലുവരിപ്പാത", ഡിസംബർ 27 ന് തൃശ്ശൂർ സദ്ഗമയുടെ "ഉപ്പ്", ഡിസംബർ 28 ന് കായംകുളം സപര്യയുടെ "ചെമ്പൻകുതിര", ഡിസംബർ 29 ന് കൊല്ലം കാളിദാസ കലാകേന്ദ്രയുടെ "ചന്ദ്രികക്കുമുണ്ടൊരു കഥ", ഡിസംബർ 30 ന് കൊല്ലം ആവിഷ്ക്കാരയുടെ "ദൈവം തൊട്ട ജീവിതം" എന്നിവയാണ് അരങ്ങിലെത്തുക.
0 അഭിപ്രായങ്ങള്‍