മാലോം:  ഉത്സവാന്തരീക്ഷത്തിൽ GHSS മാലോത്ത് കസബ സ്കൂളിന്റെ പുതുതായി നിർമ്മിച്ച പ്രവേശനകവാടം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.   നിർമാണം പൂർത്തിയാക്കാൻ സാമ്പത്തിക സഹായം നൽകിയ മുൻ അദ്യാപകരായ കുര്യൻ സാറിനെയും, സെബാസ്റ്റ്യൻ സാറിനെയും ഡെയ്സി ടീച്ചറിനെയും മുൻ പ്രിൻസിപ്പൽ വി ജി കെ ജോർജ് ടീച്ചർനെയും,സിൽബി മാത്യു,ത്രേസ്യമ്മ പി എ എന്നി അദ്യപകരെയും ആദരിച്ചു. പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യു ചടങ്ങിൽ അദ്യക്ഷത വഹിച്ചു.നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്ത പ്രിയ സഹപാഠി ബിജു വിനെയും ചടങ്ങിൽ ആദരിച്ചു. ജനപ്രതിനിധികളും, രക്ഷിതാക്കളും, വിദ്യാർത്ഥികളും സാമൂഹിക രാഷ്ട്രീയ മേഘലയിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.