മാലോം: കഴിഞ്ഞ 20 വർഷക്കാലമായി കർഷകരുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലക്ക് ലഭിക്കുവാൻ മാലോം ടൗണിൽ ആരംഭിച്ച ഇൻഫാം കർഷക കട നാളെ കർഷക സൂപ്പർ മാർക്കറ്റായി മാലോത്ത് സർവീസ് സഹകരണ ബാങ്കിന് സമീപമുള്ള പുതിയ കെട്ടിടത്തിൽ ഉൽഘാടനം ചെയ്യപ്പെടും. മാലോത്തെ മുതിർന്ന കർഷകനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.