ചിറ്റാരിക്കാല്‍ : മലയോരത്തെ ആവേശകടലാക്കി ഡി.ഡി.എഫ് - കോണ്‍ഗ്രസ് ലയന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ​ത്തു​ വര്‍​ഷ​ത്തെ ഇടവേളയ്ക്കു​ ശേ​ഷം ജയിം​സ് പ​ന്ത​മ്മാ​ക്ക​ലും ജ​ന​കീ​യ വി​ക​സ​ന​ മുന്നണി (ഡി​ഡി​എ​ഫ്)​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഈസ്റ്റ് എളേരിയെ ഇളക്കി മറിച്ച് ആവേശകടലാക്കി ഔദ്യോ​ഗി​ക​മാ​യി കോണ്‍ഗ്ര​സി​ല്‍ മ​ട​ങ്ങി​യെ​ത്തി.

ജില്ലാ അതിർത്തിയായ ചെറുപുഴ പാലത്തിൽ നിന്നും തുറന്ന വാഹനത്തിൽ നൂറുകണക്കിന് ബൈക്ക് കളുടെ അകമ്പടിയോടെ നേതാക്കൾ ഈസ്റ്റ്‌ എളേരിയിൽ പ്രവേശിച്ചു. ഡി.ഡി.എഫ് - കോണ്‍ഗ്രസ് ല​യ​ന​ സമ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​കര​ന്‍ ഉദ്ഘാടനം ചെയ്തു. ലയന സമ്മേളനത്തില്‍ രാ​ജ്മോ​ഹ​ന്‍ ഉണ്ണിത്താന്‍ എം​പി, കെപി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ഡിസി​സി പ്ര​സി​ഡ​ന്‍റ് പി.കെ ഫെെസല്‍, ക​ണ്ണൂ​ര്‍ ഡിസി​സി പ്ര​സി​ഡ​ന്‍റ് മാര്‍​ട്ടി​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യവര്‍ പ​ങ്കെ​ടു​ത്തു. സിപിഎമിൽ ചേർന്ന മുൻ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. സികെ ശ്രീധരനെതിരെ, ലയന സമ്മേളനം ഉദ്ഘടനം ചെയ്ത കെപിസിസി പ്രസിഡഡ് കെ സുധാകരൻ ആഞ്ഞടിച്ചു