കോളിച്ചാൽ: കാഞ്ഞങ്ങാട് പാണത്തൂർ സ്റ്റേറ്റ് ഹൈവേയിൽ പാണത്തൂരിൽ നിന്നും കോളിച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി കോളിച്ചാൽ പാലത്തിൽ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു പാണത്തൂർ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള വാഹനം കോളിച്ചാൽ പാലത്തിന്റെ കൈവരി തകർത്ത അപകടം നടന്നത്. വാഹനത്തിന്റെ മുൻഭാഗം പുഴയിലേക്ക് തൂങ്ങി നിന്നു. അര മണിക്കൂറോളം നടന്ന പരിശ്രമത്തോടെ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു.