കാസർഗോഡ്: കാസറഗോഡ് ജില്ലയിലെ മാലോം കൊന്നക്കാട് സ്വദേശി CRPF assistant commandant ശ്രീ എബി തോമസ് രണ്ടാമതും ധീരതയ്ക്കുള്ള പോലീസ് മെഡലിന് അർഹനായി.ശ്രീനഗറിലെ രംഗ്രേത്തിൽ 2018 നവംബറിൽ ഹിസ്ബുൽ മുജാഹിദിൻ്റെ കശ്മീർ ടോപ് കമാൻഡറെ വധിച്ച ഓപ്പറേഷന് ആണ് മെഡൽ ലഭിച്ചത്. 2018  മുതൽ ശ്രീനഗറിൽ Range QAT കമാൻഡറായി സേവനമനുഷ്ഠിക്കുന്ന എബി തോമസ് 2019 - ലും PMG ക്ക് അർഹനായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ QAT ടീം 2018 - 2022 കാലയളവിൽ ഏകദേശം 13 ഓളം തീവ്രവാദികളെ വധിച്ചിട്ടുണ്ട്. കൊന്നക്കാട് പൂവക്കുളം തോമസ് - വത്സമ്മ ദമ്പതികളുടെ മകൻ ആണ് . ഭാര്യ വായാട്ടുപറമ്പ സ്വദേശി ഷാന്റി ജോസഫ്, മക്കൾ: ഐവിൻ, ഐഡ, ഐസ

ആദരവ് നൽകി ബളാൽ ഗ്രാമപഞ്ചായത്ത്‌ 

മാലോം: തുടർച്ചയായി രണ്ടാം  തവണയും പ്രധാനമന്ത്രിയുടെ ധീരതയ്ക്കുള്ള അവാർഡ്  നേടി നാടിനു തന്നെ അഭിമാനമായ സി.ആർ. പി. എഫ്. ജവാന് ഉള്ള  ആദരവ് മാതാപിതാക്കൾക്ക് നൽകി ബളാൽ പഞ്ചായത്ത്‌. ഇന്ത്യയുടെഏഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനആഘോഷത്തിൽ മലയോരത്തിനു തന്നെ അഭിമാനമായ എബിൻ തോമസിനുള്ള ആദരവ് നൽകാനായി ബളാൽ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ ഞായറാഴ്ച വൈകിട്ട് പാമതട്ടിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. സന്തോഷകരമായ  ധന്യമുഹൂർത്തത്തിൽ  എബി തോമസിന്റെ മാതാപിതാക്കൾക്ക്   പ്രസിഡന്റ് രാജു കട്ടക്കയം പൂച്ചെണ്ട് നൽകിപഞ്ചായത്തിന്റെ ആദരം അറിയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ്  നെടിയകാല  ആസൂത്രണസമിതി ഉപാധ്യക്ഷൻ  ആൻഡ്രൂസ് വട്ടക്കുന്നേൽ ,ജെയിൻ തോമസ് , മോഹനൻ പുല്ലൊടി എന്നിവരും എബിൻ തോമസിന്റെ വീട്ടിലെത്തി.