മാലോം: കനത്ത മഴ ദിവസങ്ങളായി തുടരുന്നത് മൂലം മലയോര, മലനാട് മേഖലകളിൽ തോടുകളും, ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജഗ്രത പാലിക്കുക. മഴ ശക്തമായി തുടരുന്ന സമയത്തു മലകളിൽ നിന്നുള്ള അരുവികളിലും , വെള്ളചാട്ടത്തിലും പോകുന്നത് ഒഴിവാക്കുക. അതുപോലെ മലനാട് പ്രദേശങ്ങളിൽ നല്ല മഴയുള്ള ദിനങ്ങളിൽ റോഡ് മുറിച്ചു വരുന്ന ചെറിയ അരുവികളുടെ പോലും സമീപം വണ്ടി നിർത്തി ആസ്വദിക്കാൻ ശ്രമിക്കരുത്. മലയോര മേഖലകളിൽ മഴക്കാലത്ത് ഡ്രൈവിങ്ങും വളരെ വേഗത കുറച്ചു ശ്രദ്ധിച്ചുവേണം.

ജില്ലയിൽ ജൂലൈ 5 അവധി 

കാസറഗോഡ് ; നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അടുത്ത രണ്ട് ദിവസം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളേജുകൾക്ക് അവധി ബാധകമല്ല.