14/07/20222 മണിക്ക് മാലോം സാംസ്കാരിക നിലയത്തിൽ ചേർന്ന ബളാൽ ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി തീരുമാനങ്ങൾ ചുവടെ....

1 പ്രൈവറ്റ് വണ്ടികൾ - മാലോം ടൌണിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന പ്രൈവറ്റ് വാഹനങ്ങളും വ്യാപാരികളുടെ വാഹനങ്ങളും പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ - മനോജിന്റെ മീൻ കട മുതൽ പിന്നിലേക്ക് മാലോം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭാഗത്തും മാലോം സാംസ്കാരിക നിലയത്തിന്റെ ഭാഗത്തും പാർക്ക് ചെയ്യേണ്ടതാണ്.

2. മാലോം ടൌണിൽ സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകൾ -സിറ്റി ബേക്കറിക്ക് മുൻപിലുള്ള ഇലക്ട്രിക് പോസ്റ്റ് മുതൽ പഴയ റേഷൻ കടയുടെ ഭാഗത്ത് ചന്തുവേട്ടന്റെ കടവരെയും ജാസ്മിൻ ട്രഡേഴ്സിന്റെ ഭാഗത്ത് റോഡ് ഒഴിച്ചിട്ട് താഴേക്ക് മാർക്ക് കടവരെയും പാർക്ക് ചെയ്യേണ്ടതാണ്. പുഞ്ച റോഡിൽ പാലക്കി കരീമിന്റെ കടയുടെ ഭാഗത്ത് 2 ഓട്ടോ റിക്ഷകൾ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ 4 വിൽ ഓട്ടോ റിക്ഷകൾ ജോജോ മൊബൈൽ ഷോപ്പ് മുതൽ പിന്നിലേക്ക് അൽഫോൻസ് ചർച്ച് വരെയും പാർക്ക് ചെയ്യേണ്ടതാണ്.

3. ടാക്സി ജീപ്പുകൾ - സിൽക്ക് പാലസ് മുതൽ പിന്നിലേക്ക് മോതിരക്കുന്ന് റോഡ് വരെയും 3 ജീപ്പുകൾ.  കൂടുതൽ വരുന്ന ജീപ്പുകൾ ജാസ്മിൻ കട മുതൽ പിന്നിലേക്ക് പാർക്ക് ചെയ്യപ്പെടേണ്ടതാണ്. പിക്കപ്പ് ജീപ്പുകൾ ഇൻഫാം കട മുതൽ പിന്നിലേക്ക് പാർക്ക് ചെയ്യേണ്ടതാണ്. മിനി ഗുഡ്സ് ഓട്ടോ വാഹനങ്ങൾ മോതിരക്കുന്ന് റോഡിൽ നിലവി പാർക്ക് ചെയ്യുന്നത് പോലെ പാർക്ക് ചെയ്യേണ്ടതാണ്.

4. ജനകീയ സർവ്വീസ് നടത്തുന്ന ജീപ്പകൾ - ചുള്ളി ജനകീയം - പഴയ റേഷൻകടയുടെ മുൻവശം ചന്തുവേട്ടന്റെ കടയുടെ സമീപം ഓട്ടോ സ്റ്റാന്റ് തീരുന്നിടത്ത് പാർക്ക് ചെയ്യേണ്ടതാണ്.

മരുതോം എൽ.ബി.എസ് ജനകീയം ജീപ്പ് മാലോം സാംസ്കാരിക നിലയത്തിലേക്ക് പോകുന്ന റോഡിന്റെ താഴ് ഭാഗത്ത് പുഞ്ച റോഡിൽ പാർക്ക് ചെയ്യേണ്ടതാണ്.

5. ഇരുചക്ര വാഹനങ്ങൾ - ചുള്ളി ജനകീയ ജീപ്പ് പാർക്ക് ചെയ്യുന്ന സ്ഥലം വിട്ട് റോയിയുടെ കടയുടെ ഭാഗത്തും മാലോം സാംസ്കാരിക നിലയത്തിന്റെ ഭാഗത്തും പാർക്ക് ചെയ്യേണ്ടതാണ്.

6.മാലോം ടൌണിൽ വാഹനത്തിൽ മീൻ കൊണ്ടുവന്ന് വിൽക്കുന്നവർ തുണ്ടത്തിൽ ഔസേപ്പച്ചന്റെ കടയുടെ മുൻഭാഗത്തിന് താഴേക്ക് സാംസ്കാരിക നിലയത്തിലേക്ക് പോകുന്ന റോഡിന്റെ മേൽഭാഗത്ത് പാർക്ക് ചെയ്ത് മീൻ വിൽപ്പന നടത്തേണ്ടതാണ്.

7. നോ പാർക്കിങ്ങ്  - വെയ്റ്റിംഗ് ഷെഡ് മുതൽ ഷിന്റോയുടെ ബേക്കറി വരെയുള്ള ഭാഗത്ത് പ്രൈവറ്റ് വാഹനങ്ങളോ ഇരുചക്ര വാഹനങ്ങളോ പാർക്ക് ചെയ്യാൻ പാടില്ല. പാലക്കി കരീമിന്റെ കട മുതൽ ജോജോ മൊബൈൽ ഷോപ്പിന്റെ ഭാഗത്ത് 4വിൽ ഓട്ടോസ്റ്റാന്റ് വരെയും പ്രൈവറ്റ് വാഹനങ്ങളോ ടൂവീലർ വാഹനങ്ങളോ പാർക്ക് ചെയ്യാൻ പാടില്ല ഈ രണ്ടു ഭാഗത്തും ബസുകൾ റോഡിന്റെ ഓരം ചേർന്ന് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. ബസുകൾ റോഡിന്റെ നടുക്ക് നിർത്തി ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യാൻ പാടില്ല. മാലോം വരെ മാത്രം സർവ്വീസ് ഉള്ള  ബസുകൾ കുഞ്ഞിക്കോരൻ നായരുടെ തട്ടിലുള്ള സ്ഥലത്തും, പെട്രോൾ പമ്പിന്റെ ഭാഗത്തോ, കോലുങ്കാലിലോ പോയി തിരിക്കേണ്ടതാണ്.

8. വ്യാപാരികൾ ഫുട്ട് പാത്തുകളിൽ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കാൻ പാടില്ല.കാൽനടയാത്രക്കാരുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കാൻ പാടുള്ളതല്ല

9. അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള വഴിയുടെ ഭാഗത്ത് 1 മീറ്റർ വീതിയിൽ വഴിയിട്ട് വേണം ഓട്ടോറിക്ഷ പാർക്ക് ചെയ്യാൻ പാടുള്ളൂ.

10. വ്യാപാരികൾക്ക് സാധനങ്ങൾ ഇറക്കുന്നതിനും ജനങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ വന്ന് സാധനങ്ങൾ വാങ്ങി കഴിഞ്ഞാൽ വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള സൌകര്യം ഓട്ടോറിക്ഷക്കാർ നൽകേണ്ടതാണ്.

11. വാഹനങ്ങളിൽ പഴങ്ങളും പച്ചക്കറികളും കൊണ്ട് വന്ന് വിൽക്കുന്നവർ അൽഫോൻസാ ചർച്ചിനു സൈഡിൽ കൂടി മിൽമയിലേക്കു പോകുന്ന റോഡ് ഒഴിച്ചിട്ടു മനോജിന്റെ മീൻ കടയ്ക്കു ഇടയിലുള്ള സ്ഥലത്തു വെച്ച് വിൽപ്പന നടത്താൻ പാടുള്ളു.