മാലോം: ബി. എസ്. എൻ. എൽ. നെറ്റ് വർക്ക്‌ സേവനത്തിൽ തടസ്സം നേരിടുന്ന സാഹചര്യത്തിൽ മാലോത്തെ കോൺഗ്രസ് പ്രവർത്തകർ മാലോം ബി. എസ് എൻ. എൽ. ഓഫീസിന് മുന്നിൽ റീത്ത്‌ സമർപ്പിച്ച് പ്രതിഷേധിച്ചു.

മാസങ്ങളോളമായി മലയോരത്ത് ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തനത്തിൽ തടസ്സം നേരിടുകയാണ്. ഇവ പരിഹരിക്കാനോ കാര്യമായ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറാകാത്തതിനാൽ ബിഎസ്എൻഎലിൽ നിന്നും മറ്റു നെറ്റ്‌വർക്കുകളിലേക്ക് പോർട്ട് ചെയ്യാനുള്ള ജനങ്ങളുടെ തിരക്കാണ് മാലോത്ത് അനുഭവപെടുന്നത്.