മാലോം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ്‌ ശബരീനാഥന്റെ അറസ്റ്റിൽ, കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ മാലോം ടൌൺ ഉൾപ്പെടെ മലനാട് മേഖലയിൽ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. മാലോം ടൗണിലും, വള്ളിക്കടവിലുമായി കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടച്ചുകൊണ്ട് നിശബരാക്കാമെന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹമാണെന്ന് യോഗം ഉത്ഘാടനം ചെയ്ത സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോമോൻ ജോസ്, ഡാർലിൻ ജോർജ് കടവൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. വെള്ളരിക്കുണ്ടിലും സമാനരീതിയിൽ പ്രതിഷേധ പരിപാടികൾ നടന്നു.